Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ മാര്ട്ടിന് സത്രിയാനൊയുടെ വണ്ടര്‍ ഗോളില്‍ റയല്‍ മാഡ്രിഡ് നിലംപതിച്ചു.
സ്വന്തം മൈതാനമായ സാന്റിയാഗൊ ബര്‍ണബ്യുവില്‍ റയല്‍ മാഡ്രിഡ് മറുപടിയില്ലാത്ത ഒരു ഗോളിന് ഗെറ്റാഫെയോട് പരാജയപ്പെട്ടു. 39-ാം മിനിറ്റിലായിരുന്നു ബോക്സിനു പുറത്തുനിന്ന് തൊടുത്ത കനത്ത വോളിയിലൂടെ സത്രിയാനൊ റയലിന്റെ വല കുലുക്കിയത്.
ഗോള്‍ മടക്കാന്‍ റയലിന്റെ പേരുകേട്ട സംഘത്തിനു സാധിച്ചില്ല. സ്റ്റോപ്പേജ് ടൈമില്‍ റയലിന്റെ ഫ്രാങ്കൊ മസ്താന്റുവോണോയും (90+5) ഗെറ്റാഫെയുടെ അഡ്രിയാന്‍ ലിസോയും (90+7) ചുവപ്പുകാര്‍ഡ് കണ്ടതോടെ ഇരുടീമും 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.
തോല്‍വിയോടെ കിരീടപോരാട്ടത്തില്‍ എഫ്സി ബാഴ്സലോണയ്ക്കു മേലുള്ള റയലിന്റെ സമ്മര്‍ദം അയഞ്ഞു. 26 മത്സരങ്ങളില്‍നിന്ന് 64 പോയിന്റുമായി ബാഴ്സയും 60 പോയിന്റുമായി റയല്‍ മാഡ്രിഡും ലീഗ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു.
Sports
സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ ആൽവ്സ്- ജിറോണ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമും രണ്ട് ഗോളുകൾ വീതം നേടി. ആൽവ്സ് ആണ് മത്സരത്തിൽ ആദ്യ ഗോൾ നേടിയത്.
അഞ്ചാം മിനിറ്റിൽ ലുകാസ് ബോയെ ആൽവ്സിനെ മുന്നിലെത്തിച്ചു. 31-ാം മിനിറ്റിൽ വ്ലാഡ്യസ്ലാവ് വനറ്റ് ജിറോണയെ ഒപ്പമെത്തിച്ചു. 73-ാം മിനിറ്റിൽ വിക്ടർ സൈഗൻകോവ ജിറോണയെ മുന്നിലെത്തിച്ചു.
എന്നാൽ 89-ാം മിനിറ്റിൽ ലുകാസിന്റെ രണ്ടാം ഗോളിലൂടെ ആൽവ്സ് സമനില പിടിച്ചു.
Sports
സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പന്‍ ജയം. ലവന്റയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഒന്നാം സ്ഥാനം പിടിച്ചു.
25 മത്സരത്തിൽ 61 പോയിന്റ് ബാഴ്സ നേടിയപ്പോൾ 25 മത്സരത്തിൽനിന്ന് 60 പോയിന്റുമായി റയൽ മാഡ്രിഡ് ഒരു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തുണ്ട്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബാഴ്സ നാലാം മിനിറ്റിൽ ആദ്യ ഗോൾ നേടി. മാർക് ബെർണൽ ആണ് മത്സരത്തിലെ ആദ്യ ഗോൾ സ്കോർ ചെയ്തത്. 32-ാം മിനിറ്റിൽ ഫ്രെങ്കി ഡി ജോംഗ് രണ്ടാം ഗോൾ ബാഴ്സയ്ക്കായി നേടി.
81-ാം മിനിറ്റിൽ ഫെർമിൻ ലോപസ് ബാഴ്സയുടെ ലീഡ് 3-0 ആയി ഉയർത്തി വൻ ജയമൊരുക്കി.
മറ്റ് മത്സരങ്ങളിൽ സെവില്ല 1-0ന് ഗറ്റാഫയെയും സെൽറ്റ വിഗോ 2-0ന് മല്ലോർക്കയെയും വില്ലാറയൽ 2-1ന് വലൻസിയയെയും പരാജയപ്പെടുത്തി.
Sports
സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ അത്ലറ്റിക് ക്ലബിന് ജയം. എൽച്ചെയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് അത്ലറ്റിക് പരാജയപ്പെടുത്തിയത്. ഗോർക ഗുരുസേട്ടയുടെ ഇരട്ട ഗോളാണ് അത്ലറ്റിക്കിന് ജയം സമ്മാനിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 64-ാം മിനിറ്റിൽ ഗോർക ഗുരുസേട്ടയിലൂടെ അത്ലറ്റിക് മുന്നിലെത്തി. അഞ്ച് മിനിറ്റുകൾക്കുള്ളിൽ എൽച്ചെ ആന്ദ്രെ സിൽവയിലൂടെ സമനില പിടിച്ചു.
സമനിലയിലെന്ന് ഉറപ്പിച്ച മത്സരത്തിൽ 89-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഗോർക ഗുരുസേട്ട അത്ലറ്റിക് ജയം ഉറപ്പിച്ചു.
Sports
ജിറോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ പോയിന്റ് പട്ടികയുടെ തലപ്പത്തുനിന്ന് എഫ്സി ബാഴ്സലോണ വീണു.
ജിറോണയോട് 2-1നു പരാജയപ്പെട്ടതോടെയാണിത്. ബാഴ്സയുടെ ലാമിന് യമാല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. 60 പോയിന്റുമായി റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 58 പോയിന്റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തായി.
Sports
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയൽ മാഡ്രിഡിന് ജയം. ഏവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കു വിയ്യാറയലിനെ വീഴ്ത്തി റയൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ജയം നിര്‍ണയിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനീഷ്യസ് ജൂണിയറിന്റെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ ലഭിച്ച പന്ത് വലയിലെത്തിച്ചാണ് എംബാപ്പെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഇതോടെ ഈ സീസണിലെ താരത്തിന്റെ ലീഗ് ഗോളുകളുടെ എണ്ണം 20 ആയി.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച താരം റയലിന്റെ വിജയം ഉറപ്പിച്ചു. വിനീഷ്യസ് ജൂണിയർ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല.
ജയത്തോടെ 21 കളിയില്‍ നിന്ന് 51 പോയിന്റുമായാണ് റയല്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 20 കളിയില്‍ 49 പോയിന്റുമായി ബാഴ്സലോണ രണ്ടാമതാണ്.
Sports
സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന് ജയം. കിലിയൻ എംബാപ്പെയും റൗൾ അസെൻസിയോയും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് മാഡ്രിഡ് ലവന്റെസിനെ തകർത്തു.
Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ വന്പന്മാരായ റയൽ മാഡ്രിഡിന്റെ മാനേജർ സ്ഥാനത്തുനിന്ന് സാബി അലോണ്‍സോയുടെ ഇരിപ്പിടം തെറിച്ചു.
സൂപ്പർ കോപ്പ ഫൈനലിൽ എഫ്സി ബാഴ്സലോണയോട് 3-2നു പരാജയപ്പെട്ടതോടെയാണ് സാബിയുടെ തലയുരുണ്ടത്. സാബിക്കു പകരമായി റയൽ മാഡ്രിഡിന്റെ മുൻതാരവും അണ്ടർ 19 ടീം കോച്ചുമായ ആൽവാരൊ ആർബെലൊയെ മാനേജരായി നിയമിച്ചു.
2020 മുതൽ റയൽ മാഡ്രിഡിന്റെ അണ്ടർ 19 ടീം കോച്ചാണ് ആൽവാരൊ. കോപ്പ ഡെൽ റേ പ്രീക്വാർട്ടറിൽ ആൽബസെറ്റെയ്ക്ക് എതിരേയാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം. ലാ ലിഗയിൽ എഫ്സി ബാഴ്സലോണയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
വഴി തെറ്റിയ സാബി
റയൽ മാഡ്രിഡിനെ വിവിധ കോന്പറ്റീഷനുകളിലായി 34 മത്സരങ്ങളിൽ മാത്രമാണ് സാബി അലോണ്‍സോ പരിശീലിപ്പിച്ചത്. 24 ജയവും നാല് സമനിലയും സാബിയുടെ കാലഘട്ടത്തിൽ റയൽ നേടി. 2.24 ആണ് പോയിന്റ് പെർ ഗെയിം റേറ്റ്.
ജർമൻ ക്ലബ്ബായ ബയേർ ലെവർകൂസെനെ ബുണ്ടസ് ലിഗ കിരീടത്തിൽ എത്തിച്ചതായിരുന്നു റയൽ മാഡ്രിഡിലേക്ക് സാബിയുടെ വരവിനു വഴിമരുന്നായത്. ലെവർകൂസെനെ 140 മത്സരങ്ങളിൽ പരിശീലിപ്പിച്ചു.
89 ജയം, 32 സമനില, 19 തോൽവി എന്നതായിരുന്നു സാബിയുടെ മാനേജീരിയൽ റിക്കാർഡ്. ലെവർകൂസെനെ യൂറോപ്പ ലീഗ് ഫൈനലിലും സാബി എത്തിച്ചിരുന്നു. 2025 ജൂണ്‍ ഒന്നിനായിരുന്നു റയലിന്റെ മുൻതാരംകൂടിയായ സാബി മാഡ്രിഡിൽ എത്തിയത്.
Sports
സ്പെയിൻ: സ്പാനിഷ് ലാ ലിഗ പോരാട്ടത്തിൽ ഗറ്റാഫയ്ക്ക് ജയം. എൽച്ചെയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗറ്റാഫെ പരാജയപ്പെടുത്തിയത്.
വിരസമായ ആദ്യമിനിറ്റുകൾക്കു ശേഷം 56-ാം മിനിറ്റിൽ മൗറോ അറബാരിയാണ് ഗറ്റാഫയ്ക്കായി മത്സരത്തിലെ ഏക ഗോൾ നേടിയത്.
അച്ചടക്കത്തോടെ കളിമികവ് എൽച്ചെയാണ് പുറത്തെടുത്തതെങ്കിലും സ്കോർ ചെയ്യാൻ സാധിക്കാതിരുന്നത് തിരിച്ചടിയായി.
20 പോയിന്റുമായി ഗറ്റാഫെ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 16 പോയിന്റുള്ള എൽച്ചെ 12-ാം സ്ഥാനത്തും.